പന്തയം

ലിസ ടാക്സിയിൽ കയറി. വീട്ടിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് അഞ്ച് മിനിറ്റ് നടന്നാൽ മതി. ബസ്സാണെങ്കിൽ ഹോട്ടലിന്റെ മുന്നിൽ തന്നെ നിർത്തും. പക്ഷെ ദുബായിലെ ഇപ്പോഴത്തെ ചൂടിൽ ഒരു മിനിട്ട് പുറത്ത് നിന്നാൽ മതി, വിയർത്തൊലിക്കും. വേഷം സാരിയും കൂടിയാവുമ്പോൾ പ്രത്യേകിച്ചും.

ഹാന്റ് ബാഗിൽ നിന്ന് ചെറിയ കണ്ണാടി എടുത്ത് ലിസ ഒന്നുകൂടി മുഖം മിനുക്കി. എന്തിനായിരിക്കും അയാൾ കാണണമെന്ന് പറഞ്ഞത് എന്ന് ലിസക്ക് തിട്ടപ്പെടുത്താനായില്ല. അവൾ ഇങ്ങനെയൊരു ക്ഷണം തീരെ പ്രതീക്ഷിച്ചിരുന്നതല്ല. ആറ് മാസം കഴിഞ്ഞിരിക്കുന്നു, അയാളെ അവസാനമായി കണ്ടിട്ട്. ഇപ്പോൾ ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടത് ‘അതിനാ’യിരിക്കുമോ എന്ന് ലിസ സംശയിക്കാതിരുന്നില്ല. അങ്ങിനെയെങ്കിൽ പക്ഷെ കഴിഞ്ഞ തവണ തന്നെ ആകാമായിരുന്നല്ലോ. എന്നാലും അങ്ങിനെ ഒരു സാദ്ധ്യത തള്ളിക്കളയാനാവില്ല. പക്ഷെ വഴങ്ങില്ല എന്ന ലിസ തീരുമാനമെടുത്തിരുന്നു. ഒന്നാലോചിക്കുകയാണെങ്കിൽ ഇപ്പോഴും ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ.
Read more…

നേരേ ചൊവ്വേ

ജോണി: ഏറ്റവും നല്ല ഭരണാധികാരികളിലൊരാളായി കണക്കാക്കപ്പെട്ടിരുന്ന മന്ത്രി. ഏറ്റവും ജനസമ്മതനായിരുന്ന പൊതുപ്രവർത്തകരിലൊരാൾ. അതോടൊപ്പം തന്നെ, ഒരുപക്ഷെ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിന് ഹേതുവായി മാറിയ നേതാവ്. സോഷ്യൽ മീഢിയയും ടെക്നോളജിയും മറ്റും വിദഗ്ദമായി കേരളത്തിൽ ആദ്യം ഉപയോഗിച്ച രാഷ്ട്രീയക്കാരൻ. ഒടുവിൽ ഒരർത്ഥത്തിൽ, അതിന്റെ തന്നെ ഇരയാവുക. കോലാഹലങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി അപ്രത്യക്ഷനാവുക. എവിടെയാണെന്ന് സഹമന്ത്രിമാർക്കോ പോലീസിനോ അടുത്ത കുടുംബാംഗങ്ങൾക്ക് പോലുമോ അറിയാതിരിക്കുക. അതിനാടകീയമായ ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയ ഒരു കുടുംബസ്ഥൻ. ഒരു മലയാളിയെ കുറിച്ചറിയാൻ നമ്മൾ ഇത്രത്തളം ആകാംക്ഷയോടെ ഇരുന്നിട്ടുണ്ടോ എന്ന് സംശയമാണ്. ആറ് മാസങ്ങൾക്ക് ശേഷം, ഏതെങ്കിലുമൊരു മാദ്ധ്യമത്തിന് മുന്നിൽ ആദ്യമായാണ് ഇപ്പോൾ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. നമ്മെ വീർപ്പുമുട്ടിച്ചിരുന്ന എല്ലാ ചോദ്യങ്ങൾക്കും തുറന്ന ഉത്തരങ്ങളുമായി നമ്മോടൊപ്പം, ശ്രീ പോൾ പ്ലാക്കൽ. നമസ്കാരം, ശ്രീ പോൾ.

Read more…

വിളി

‘പേഴ്സൊണാസ്’ എന്ന സിനിമയിലെ, സംഭാഷണം ആവർത്തിക്കുന്ന പ്രസിദ്ധമായ ആ രംഗത്തെക്കുറിച്ചായിരുന്നു അന്ന് ആശാ മാധവൻ ക്ലാസ്സെടുത്തത്. എല്ലാവരും പതിവിലും ശുഷ്കാന്തിയോടെ അത് ശ്രദ്ധിച്ചു. സാധാരണ പോലെ വെറുതെ ഭാവിക്കാതെ, പലരും അർത്ഥം അറിഞ്ഞുകൊണ്ട് തന്നെയാണ് തലയാട്ടുന്നതെന്ന് ആശക്ക് അവരുടെ ഭാവങ്ങളിൽ നിന്ന് മനസ്സിലാക്കാമായിരുന്നു. എന്നാലും ക്ലാസ് കഴിഞ്ഞപ്പോൾ ആശക്ക് ഒരു തൃപ്തി തോന്നിയില്ല. രാവിലെ ഫോണിൽ വന്ന ആ മെസ്സേജിലേക്ക് ഇടക്കിടെ തിരികെ പോയിരുന്ന മനസ്സിനെ തടയാൻ അവൾക്കായിരുന്നില്ല.

Read more…

റെബേക്ക ജോ

“The whole thing seems like a labored plan.” ഗൗരി കിടപ്പ് മുറിയിലേക്ക് വന്നയുടനെ റെബേക്ക പറഞ്ഞു. മുട്ടോളമുള്ള കറുത്ത നൈറ്റ് ഗൗണണിഞ്ഞ് കട്ടിലിൽ ചാരി ഉറങ്ങാതെ ഇരിക്കുകയായിരുന്നു അവൾ.

റെബേക്കക്ക് മുപ്പത്തി നാല് വയസ്സോളമുണ്ട്, കണ്ടാൽ മുപ്പതിന് താഴയേ പറയുകയുള്ളുവെങ്കിലും. അഞ്ചടി ഒമ്പതിഞ്ച് ഉയരം. ചെറുതായി ചുരുണ്ട സ്വർണ്ണത്തലമുടിയുടെ നീളം മുതുകിന് പകുതിയോളം വരും. നീല കണ്ണുകൾ. സുന്ദരിയായ നായികയുടെ അംഗോപാംഗങ്ങൾ വർണ്ണിക്കാൻ വിശ്വസാഹിത്യകാരന്മാർ ഉപയോഗിച്ച വാചകങ്ങളൊക്കെയും ഓർത്തെടുക്കാം. ഒന്നും അവൾക്ക് ചേരാതെ വരില്ല.

Read more…

Yankee®

“Hey Pops!” അപ്പനെ നോക്കി വിളിച്ചുകൊണ്ട് ക്രിസ്റ്റഫർ അകത്തേക്ക്‌ കയറിവന്നു. കോളേജിൽ നിന്ന് വരാൻ സാധാരണ അവൻ ഇത്ര വൈകാറില്ല.

ലിവിംഗ് റൂമിൽ ജോസഫുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ലാസർ അതു കേട്ട് ചെറുതായി ഞെട്ടി. അടുക്കളയിലോട്ടുള്ള വാതിലിൽ ചാരി നിന്നിരുന്ന എൽസമ്മയെ അയാൾ രൂക്ഷമായി ഒന്ന് നോക്കി.

Read more…

മനശ്ശാസ്ത്രജ്ഞർ

Dr. മാത്യു

“സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ?” ധൃതിയിൽ ഗേറ്റ് കടന്ന് അകത്തേക്ക് വന്നുകൊണ്ട് സ്ത്രീ ചോദിച്ചു.

“ഹേയ്, സിറ്റിയുടെ നടുക്കല്ലേ, എന്ത് ബുദ്ധിമുട്ട്!” വീടിന് മുന്നിൽ കാത്ത് നിൽക്കുകയായിരുന്ന Dr. മാത്യു സൗമ്യനായി പുഞ്ചിരിയോടെ പറഞ്ഞു.

“ഞാനൊരു നാല് വീടിന് അപ്പുറമാ താമസം.” താക്കോലിട്ട് തിരിച്ച് വാതിൽ തുറക്കുന്നതിനിടയിൽ ആ സ്ത്രീ പറഞ്ഞു.

“ങാ, അന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നല്ലോ.” സ്ത്രീയുടെ പുറകെ വീട്ടിനകത്ത് കയറിക്കൊണ്ട് Dr. മാത്യു ഓർമ്മിപ്പിച്ചു.

Read more…

അയാൾ

സ്കൂൾ ബസ് വളവ് തിരിഞ്ഞ് പോയി. പാർവ്വതി ഗേറ്റ് കുറ്റിയിട്ട് വീട്ടിലേക്ക് കയറിയതും അവളുടെ മൊബൈൽ ഫോൺ ശബ്ദിച്ചു. ഒരു കാരണവുമില്ലാതെ, ആ ശബ്ദം എന്തോ ഒരു അപകടത്തിന്റെ സൂചനപോലെ പാർവ്വതിക്ക് തോന്നി.

സാധാരണ പരിചയമില്ലാത്ത നമ്പർ കണ്ടാൽ അവൾ ശ്രദ്ധിക്കാത്തതാണ്. പക്ഷെ ഇപ്പോൾ, ഏതോ പ്രേരണയാൽ അവൾ ആ കോളെടുത്തു.

“ഹലോ?”

Read more…

Follow

Get every new post delivered to your Inbox.